സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂര്‍ കോടതിയില്‍

വിമെന്‍ പോയിന്‍റ് ടീം

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍. ദല്‍ഹി കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിലാണ് ഉറച്ചുനില്‍ക്കുന്നതെന്ന് തരൂരിന് വേണ്ടി കേസ് വാദിക്കുന്ന അഡ്വ. വികാസ് പഹ്വ പറഞ്ഞു.

‘അവരുടെ മകനും ബന്ധുക്കളും പറയുന്നത് സുനന്ദ സ്‌ട്രോംഗ് ആയിട്ടുള്ള വ്യക്തിയായിരുന്നു, ആത്മഹത്യ ചെയ്യില്ല എന്നാണ്. അങ്ങനെയെങ്കില്‍ ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനില്‍ക്കും’, എന്നായിരുന്നു പഹ്വ ചോദിച്ചത്. ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും പഹ്വ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും