സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദൈവം സ്ത്രീകളെ വെറുക്കുന്നുഃ തസ്ലീമ നസ്‌റിന്‍

വിമെൻ പോയിന്റ് ടീം

ദൈവം സ്ത്രീകളെ വെറുക്കുന്നു എന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

‘ദൈവം സ്ത്രീകളെ വെറുക്കുന്നു, പ്രത്യേകിച്ച് ആര്‍ത്തവമുള്ള സ്ത്രീകളെ. ലോകത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ജീവികളാണ് ദൈവങ്ങള്‍.’ എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

‘ചില മുസ്‌ലിം സ്ത്രീകള്‍ ആര്‍ത്തവമുള്ള സമയത്ത് പ്രാര്‍ത്ഥിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ വിശ്വാസിയല്ലെങ്കില്‍, ആ വിശ്വാസികളുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നു.’ തസ്ലീമ വ്യക്തമാക്കി.

‘സ്ത്രീവിരുദ്ധമായ മതങ്ങള്‍ വേണ്ടെന്നു വെക്കുന്നതാണു നല്ലത്. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മതത്തിലെ സ്ത്രീവിരുദ്ധ ആചാരങ്ങളെ നിഷേധിക്കാം.’ അവര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും