സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകൾക്ക്‌ വരുമാനം ഉറപ്പാക്കുമെന്ന്‌ എംഎൻഎം

വിമെന്‍ പോയിന്‍റ് ടീം

വീട്ടമ്മമാർക്ക്‌ വരുമാനം ഉറപ്പാക്കുമെന്ന വാഗ്‌ദാനവുമായി കമൽ ഹാസന്റെ പാർടിയായ മക്കൾ നീതി മയ്യം(എംഎൻഎം) പ്രകടനപത്രിക പുറത്തിറക്കി.

നൈപുണ്യ വികസന പദ്ധതികൾവഴി പ്രതിമാസം 10000 മുതൽ 15000 രൂപവരെ സ്‌ത്രീകൾക്ക്‌ വരുമാനം ഉറപ്പാക്കും. സ്‌ത്രീകൾക്ക്‌ ധനസഹായം നൽകുകയാവില്ല ചെയ്യുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. നഷ്‌ടത്തിലുള്ള വൈദ്യുതി ഉൽപാദന വിതരണ കോർപറേഷൻ, സംസ്ഥാന ഗതാഗത കോർപറേഷൻ എന്നിവയിലെ ജീവനക്കാരെ ഓഹരി ഉടമകളാക്കി സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കും. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ 234 മണ്ഡലത്തിലും സ്വയംപര്യാപ്‌തമായ ഗ്രാമങ്ങൾ സ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തു.വീട്ടമ്മമാർക്ക്‌ ‘ശമ്പളം’ നൽകുമെന്ന്‌ ഡിസംബറിൽ കമൽ ഹാസൻ വാഗ്‌ദാനം ചെയ്‌തിരുന്നു. പിന്നാലെ, എഐഎഡിഎംകെയും ഡിഎംകെയും സ്‌ത്രീകൾക്ക്‌ ശമ്പളം നൽകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും