സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മീ ടൂ കാംപയിൻ : സ്ത്രീമുന്നേറ്റത്തിൻ്റെ സൂചനയെന്ന് പുരോഗമന കലാസാഹിത്യ സംഘം

വിമെന്‍ പോയിന്‍റ് ടീം

പുരുഷമേധാവിത്ത വ്യവസ്ഥയുടെ തീർപ്പുകളെ ഭയന്ന് മനസ്സിൽ അമർത്തി വെച്ചിരുന്ന ദുരനുഭവങ്ങൾ സ്ത്രീകൾ ധീരതയോടെ തുറന്നു പറയുന്ന മീ ടൂ കാംപയിൻ കേരളത്തിൽ വീണ്ടും സജീവമായിരിക്കുന്നു. ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ നടക്കുന്ന ജനാധിപത്യവൽക്കരണത്തിൻ്റേയും സ്ത്രീമുന്നേറ്റത്തിൻ്റെയും സൂചനയാണെന്നു പുരോഗമന കലാസാഹിത്യ സംഘം.

ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകൾ ജനാധിപത്യസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് അവർ എഴുത്തുകാരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കേരളത്തിലെ പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമുണ്ടാവുകയില്ലെന്നു പുരോഗമന കലാസാഹിത്യ സംഘം   പ്രസിഡൻ്   ഷാജി എൻ.കരുണും    ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പറഞ്ഞു . 
 
ഇന്നത്തെ കേരളം സ്ത്രീക്ക് ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യബോധവും കരുത്തും നൽകുന്നുണ്ട്.പുരുഷമേധാവിത്തം ഭരണവർഗ്ഗത്തിൻ്റെ മൂശയിൽ തന്നെയാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ അതിന് എല്ലാവിധ മതരാഷ്ട്രവാദങ്ങളുടേയും ശക്തമായ പിന്തുണയുണ്ട്. പക്ഷേ അധികാരരൂപം കൈവരിച്ചാൽ പിന്നെ ആ മേധാവിത്തം ഉപയോഗിക്കുന്നവരിൽ വർഗ്ഗ, വർണ്ണ, വംശഭേദങ്ങൾ കാണാറില്ല. സാംസ്കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശ രംഗത്തുമൊക്കെ പ്രവർത്തിക്കുന്ന ചിലരെക്കുറിച്ചാണ് അടുത്ത കാലത്ത് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രണ്ട് സാംസ്കാരിക പ്രവർത്തകരും ഈയിടെ ഇത്തരം ആരോപണങ്ങൾക്ക് വിധേയരായിട്ടുണ്ട്. ആരോപണങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും