സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കര്‍ഷകര്‍ക്കൊപ്പം നിന്ന ട്വീറ്റിന് പത്ത് ദിവസത്തെ ജയില്‍വാസം; പുറത്തിറങ്ങി ദിഷ രവി

വിമെന്‍ പോയിന്‍റ് ടീം

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ജയില്‍ മോചിതയായി. ദല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച ദിഷക്ക് ജാമ്യം അനുവദിച്ചിരുന്നു. ദിഷയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ദിഷയ്ക്ക് വിഘടനവാദി സംഘടനകളുമായുള്ള ബന്ധത്തിന് തെളിവില്ല. ചെങ്കോട്ട ആക്രമണത്തിലെ പ്രതികളുമായി ദിഷയ്ക്ക് ബന്ധമില്ലെന്നും കോടതി പറഞ്ഞു. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ദിഷയ്ക്ക് പിന്തുണയര്‍പ്പിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും