സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

വാളയാര്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. വരും ദിവസങ്ങളില്‍ 14 ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും കേസില്‍ സര്‍ക്കാര്‍ വീഴ്ചക്കെതിരെ പ്രചാരണം നടത്തുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി പെണ്‍കുട്ടികളുടെ അമ്മ സമരത്തിലാണ്. സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് തലമുണ്ഡനം ചെയ്ത് അവര്‍ പ്രതിഷേധം നടത്തിയത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എച്ച്.ആര്‍.എം നേതാവ് സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തക ബിന്ദു കമലന്‍ എന്നിവരും തലമുണ്ഡനം ചെയ്തു.2019 ഒക്ടോബര്‍ 25നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും