സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടിയെ ആക്രമിച്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി

വിമെന്‍ പോയിന്‍റ് ടീം

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും.

നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളത്തെ അഡി. സ്പെഷ്യല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്.

അതേസമയം, വിപിന്‍ലാലിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തില്‍ നാളെ വിധിയുണ്ടാകും. മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും