സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പത്മിനി വർക്കി പുരസ്കാരം ജസി ഇമ്മാനുവലിന് 

വിമെന്‍ പോയിന്‍റ് ടീം

പ്രമുഖ സാമൂഹ്യ പ്രവർത്തകയും മനുഷ്യസ്നേഹിയുമായിരുന്ന പത്മിനി വർക്കിയുടെ പേരിലുള്ള   പുരസ്കാരത്തിന്  ജസി ഇമ്മാനുവൽ അർഹയായി. പ്രഗത്ഭയായ ജീവകാരുണ്യ പ്രവർത്തകക്കാണ് പുരസ്കാരം നൽകുന്നത്. 25000 രൂപയാണ് പുരസ്കാരം.  

പത്മിനി വർക്കിയുടെ അഞ്ചാം  ചരമവാർഷികദിനമായ ഡിസംബർ 12 ന്  ധനമന്ത്രി ഡോ തോമസ്സ് ഐസക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിച്ചു . ചാലക്കുഴി റോഡിലെ ദേവകി വാര്യർ സ്മാരകത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടത്തിയത് . 

ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന  സ്നേഹജാലകം എന്ന സന്നദ്ധ സംഘടനയുടെ  വോളന്റീയർ ആണ് ജസ്സി ഇമ്മാനുവൽ. 2013 ൽ സ്നേഹജാലകം പാലിയേറ്റിവ് കെയർ സ്ഥാപിക്കപ്പെട്ട കാലം മുതൽ ഗൃഹ സന്ദർശനം നടത്തുന്ന വോളന്റീയർ ടീമിലെ അംഗമായ ജസി ഇതിനു മുൻപും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു . ഭർത്താവ്  പി ജെ ഇമ്മാനുവൽ , മത്സ്യത്തൊഴിലാളി യൂണിയൻ സംഘടനാ നേതാവ് . മക്കൾ 3 പേരും വിദ്യാർത്ഥികളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും