സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാധവിക്കുട്ടിയാവാന്‍ നൂറുവട്ടം തയ്യാറാണ്ഃ വിദ്യാബാലന്‍

വിമെൻ പോയിന്റ് ടീം

മാധവിക്കുട്ടിയാവാന്‍ തയ്യാറാണോയെന്ന് ചോദിച്ച് സംവിധായകന്‍ കമല്‍ വിദ്യാബാലനെ വിളിച്ചപ്പോള്‍ പറഞ്ഞത് ഇത്രമാത്രം- കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത കമലയുടെ കഥയാണിത്.

ആ ഒരു രൂപത്തില്‍ ഇപ്പോള്‍ വിദ്യയെ മാത്രമേ കാണുന്നുള്ളൂ. വിദ്യ തയ്യാറാണെങ്കില്‍ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങാം. വലിയ ആലോചനകളൊന്നും കൂടാതെ വിദ്യാ ബാലന്റെ മറുപടി പറഞ്ഞു. മാധവിക്കുട്ടിയാവാന്‍ നൂറുവട്ടം തയ്യാറാണ്, ഇതാ എന്റെ 60 ദിവസം.

മാധവിക്കുട്ടി ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കില്‍ ഇത്തരമൊരു സിനിമയ്ക്ക് എനിക്ക് ഒരു നായിക മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.. അത് ശ്രീവിദ്യായാണ്- കമല്‍ പറയുന്നു. മാധവിക്കുട്ടിയും ശ്രീവിദ്യയും ചില കാര്യങ്ങളില്‍ ഒരുപോലെയാണ്. ഇരുവരും വ്യവസ്ഥാപിതമായ പല ചട്ടക്കൂടുകളും പൊളിച്ചെറിഞ്ഞവരാണ്. മാധവിക്കുട്ടി അത് തന്റെ കഥയില്‍ ചെയ്തുവെങ്കില്‍ ശ്രീവിദ്യ സിനിമയില്‍ ചെയ്തു.

്മലയാളിയുടെ നായികാ സങ്കല്‍പ്പം ഒരുകാലത്ത് ഒത്തപെണ്ണായിരുന്നു. ഷീലയും ശാരദയും ജയഭാരതിയുമെല്ലാം മലയാളിയുടെ സങ്കല്‍പ്പത്തിലെ ഒത്തപെണ്ണുങ്ങളുടെ നിരയിലെ നായകമാരാണ്. ഇപ്പോള്‍ നായികമാര്‍ പെണ്‍കുട്ടികളായി. മെലിഞ്ഞതാണു സൗന്ദര്യത്തിന്റെ രൂപമെന്ന ധാരണയുമുണ്ടായി. അത്തരം പെണ്‍കുട്ടിയില്‍ നിന്ന് ഒരു മാധവിക്കുട്ടിയെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. അവിടെയാണ് വിദ്യാബാലന്‍ അനുയോജ്യയായത്- കമലിന്റെ വാക്കുകള്‍.

ആമി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കും. ഭര്‍ത്താവ് മാധവദാസായി മുരളീഗോപി അഭിനയിക്കും. പൃഥ്വിരാജും ചിത്രത്തിലുണ്ട്. ആ കഥാപാത്രം വലിയ സസ്‌പെന്‍സാണെന്നും കമല്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും