സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധി അനുസരിച്ചേ പറ്റു, പിണറായി വിജയനും ചെയ്തത് അതാണ്; സുരേഷ് ഗോപി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി അനുസരിച്ചേ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതാണ് ചെയ്തതെന്നും ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു ചോദ്യം.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നായിരുന്നു എം.എം ഹസന്റെ പ്രസ്താവന. പാര്‍ലമെന്റിലേക്ക് യു.ഡി.എഫിന്റെ 19 പേര്‍ ഇവിടെന്ന് പോയല്ലോ എന്തെ പാര്‍ലമെന്റില്‍ പുതിയ നിയമം കൊണ്ട് വരാന്‍ പറഞ്ഞില്ല എന്നും സുരേഷ് ഗോപി ചോദിച്ചു.

സുപ്രീം കോടതി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അവര്‍ക്കും വ്യക്തമായിട്ട് അറിയാം, സുപ്രീം കോടതി വിധി ഇംപെന്റിംഗ് ആണ് നമുക്ക് അനുസരിച്ചെ മതിയാകു. അതല്ലെ ശ്രീ പിണറായി വിജയനും അനുസരിച്ചെ, സുരേഷ് ഗോപി ചോദിച്ചു.യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞത്. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും