സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പി കെ വി പുരസ്കാരം ആനി രാജയ്ക്ക്

വിമെൻ പോയിന്റ് ടീം

പത്താമത് പി കെ വി പുരസ്ക്കാരത്തിന് മഹിളാസംഘം ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജ അര്‍ഹയായതായി പുരസ്കാരനിര്‍ണ്ണയസമിതി ചെയര്‍മാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10,001 രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്ക്കാരം പി കെ വിയുടെ ചരമവാര്‍ഷികദിനമായ ജൂലൈ 12ന് കിടങ്ങൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ജന്മനാടായ കിടങ്ങൂരില്‍ രൂപീകരിച്ച പി കെ വി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ആണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ആനിരാജ. ബ്രസീല്‍  കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വനിതാ ഫെഡറേഷനില്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്ന ഉപാധ്യക്ഷയുമാണ്. 17–ാം വയസില്‍ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷനിലൂടെയാണ് പൊതുരംഗത്തെത്തിയത്. 19–ാം വയസില്‍ കേരള മഹിളാസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പിന്നീട് പാര്‍ടി സംസ്ഥാന കൌണ്‍സിലംഗവുമായി.

വിവരാവകാശ നിയമം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, ഗാര്‍ഹികപീഡന നിരോധന നിയമം തുടങ്ങിയവയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ കലാപബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസത്തിനായും മനുഷ്യാവകാശ സംരക്ഷണത്തിനായും പ്രവര്‍ത്തിച്ചു. യുദ്ധക്കെടുതി പേറുന്ന രാജ്യങ്ങളായ സിറിയ, ലിബിയ, ലബനന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. '

വുമണ്‍ ആന്‍ഡ് ട്രാഫിക്കിങ് എന്ന വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിച്ചു. സിപിഐ ദേശീയ നേതാവ് ഡി രാജയുടെ ഭാര്യയും അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ ജെഎന്‍യു പ്രസിഡന്റ് അപരാജിതയുടെ അമ്മയുമാണ് ആനി രാജ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും