സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുട്ടികള്‍ ഉണ്ടാകാന്‍ നിരത്തിക്കിടത്തിയ സ്ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരിമാര്‍

വിമെന്‍ പോയിന്‍റ് ടീം

ഛത്തീസ്ഗഡിലെ ധാമാത്രിയില്‍ കുട്ടികള്‍ ഉണ്ടാകാനായി സ്ത്രീകളെ നിരത്തി കിടത്തി അവരുടെ ശരീരത്തിന് മുകളിലൂടെ പൂജാരിമാര്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവാഹിതരായ 200 ഓളം സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ഈ ആചാരമെന്നാണ് പറയുന്നത്. പൂജാരിമാരുടെ ഒരു സംഘമാണ് സ്ത്രീകളെ ചവിട്ടി നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.മാതായ് മേളയുടെ ഭാഗമായി നടത്തുന്ന ചടങ്ങാണിത്. ദീപാവലിയ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുന്നത്. നിരവധിപേര്‍ ഇതില്‍ പങ്കെടുക്കാനായി എത്തുന്നു.എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും