സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിനിമയിലെ സെക്‌സിസത്തിനെതിരെ സോനം കപൂര്‍

വിമെന്‍ പോയിന്‍റ് ടീം

ബോളിവുഡിലെ സെക്‌സിസ്റ്റ് കാഴ്ചപ്പാടുകളോട് പ്രതികരിച്ച് നടി സോനം കപൂര്‍. സിനിമയില്‍ സ്ത്രീകളെപ്പറ്റിയെഴുതുന്ന ഗാനങ്ങളിലും തിരക്കഥയിലും കാര്യമായ മാറ്റം വരുത്തേണ്ട സമയമായെന്ന് സോനം പറഞ്ഞു.

കോസ്‌മോപോളിറ്റന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോട് സോനത്തിന്റെ പ്രതികരണം.

ഇക്കാലത്ത് പോലും നടിമാരാണെങ്കില്‍ പ്രത്യേക രീതിയില്‍ തന്നെ വസ്ത്രം ധരിക്കണമെന്നും അഭിനയം പ്രത്യേക രീതിയിലായിരിക്കണമെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. ഈ അവസരത്തില്‍ സ്ത്രീകള്‍ തന്നെ ഉറച്ച നിലപാട് എടുക്കുകയും കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്- സോനം പറഞ്ഞു.

ഈ കാഴ്ചപ്പാടുകളെ എതിര്‍ക്കുമ്പോഴും പഴയരീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന പലരും ബോളിവുഡിലുണ്ടെന്നും സോനം പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു സമ്മര്‍ദ്ദം തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും സോനം പറഞ്ഞു.ഈ കാഴ്ചപ്പാടുകളെ എതിര്‍ക്കുമ്പോഴും പഴയരീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന പലരും ബോളിവുഡിലുണ്ടെന്നും സോനം പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു സമ്മര്‍ദ്ദം തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും സോനം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും