സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാഥ്‌‌രസ് കേസ്: അന്വേഷണ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

വിമെന്‍ പോയിന്‍റ് ടീം

ഹാഥ്‌രസസില്‍ ക്രൂര പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിന് അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്നും അതുകൊണ്ട് ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. വിചാരണ യുപിക്കു പുറത്തേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണം പൂര്‍ത്തിയായ ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

സിബിഐയോ എസ്‌ഐടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച വിധിപറഞ്ഞത്. പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. കൂട്ട ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി പിന്നീട് യുപി പൊലീസ് രംഗത്തുവന്നിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും