സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊന്ന് അമ്മയുടെ ആത്മഹത്യാ ശ്രമം

വിമെൻ പോയിന്റ് ടീം

മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂത്തമകള്‍ അനുമോളേയും ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് വിഷം കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.

ജെസി കൊലപ്പെടുത്താന് ശ്രമിച്ച മൂത്ത മകള്‍ അനുമോളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂത്ത മകളുടെയും ജെസിയുടെയും നില ഗുരുതരമാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ജെസിക്ക് മാനസിക രോഗമുണ്ടെന്നാണ് പൊലീസും ബന്ധുക്കളും പറയുന്ന പ്രാഥമിക വിവരം. ഇവരുടെ ഭര്‍ത്താവും പൊലീസ് നിരീക്ഷണത്തിലാണ്. ജെസിയുടെയും, ഭര്‍ത്താവിന്റേയും, മൂത്ത കുട്ടിയുടെയും, ബന്ധുക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും