സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംഭാവനതുക ലക്ഷങ്ങളാണ് !!

വിമെൻ പോയിന്റ് ടീം

ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് മലയാളികള്‍ ദയാപൂര്‍വ്വം നല്‍കിയത് ലക്ഷങ്ങളാണ്.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജിഷയുടെ അമ്മയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ മലയാളികള്‍ സംഭാവന ചെയ്തത് ഇതുവരെ 38,43,000 രൂപ.ജിഷയുടെ മരണത്തില്‍ കെപിസിസി നല്‍കിയത് 15 ലക്ഷമാണ്. ആദ്യമായാണ് കെപിസിസി ഇത്രയും വലിയ തുക ഒരു കുടുംബത്തിന് സഹായമായി നല്‍കുന്നത്. കേരളത്തില്‍ പീഡനത്തിന് ഇരയായി മുന്‍പും കുട്ടികള്‍ മുതല്‍ വയോധികമാര്‍ വരെ കൊല്ലപ്പെട്ടിരുന്നുവെന്ന്  കെപിസിസി ഇടയ്ക്കൊക്കെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

ഒറ്റമുറി വീടില്‍ സുരക്ഷിതയല്ലായിരുന്നു ജിഷ. എന്നാലിപ്പോള്‍ മരണത്തിന് ശേഷം 11 ലക്ഷത്തിന്റെ വീടും, ചുറ്റുമതിലും, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിങ്ങനെ എല്ലാം... മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലാണ് വീട് പണിതിട്ടുള്ളത്. വെള്ളവും വൈദ്യുതിയും വെള്ളിയാഴ്ച ലഭിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും