സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെ സ്ത്രീ പദവിപഠനം പി.എസ്.സി മെമ്പർ ആർ.പാർവതി ദേവി പ്രകാശനം ചെയ്തു 

വിമെന്‍ പോയിന്‍റ് ടീം

ശ്രീകൃഷ്ണപുരം പഞ്ചായത്തും ജൻഡർ റിസോഴ്സും ചേർന്ന് നടത്തിയ   സ്ത്രീ പദവിപഠനം പി.എസ്.സി മെമ്പർ ആർ.പാർവതി ദേവി പ്രകാശനം  ചെയ്തു.കോവിടിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്.  സ്ത്രീ പദവിപഠനം വളരെ സമഗ്രവും സംസ്ഥാന തലത്തിൽ തന്നെ മാതൃകയാക്കാവുന്നതാണെന്നും ആർ.പാർവതി ദേവി പറഞ്ഞു .

''ശ്രീകൃഷ്ണപുരം പഞ്ചായത്തു വളരെ പ്രധാനപ്പെട്ട ദൗത്യം തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.വനിതാ ഘടക പദ്ധതിയെ കുറിച്ചും പഞ്ചായത്തുകളിൽ എങ്ങനെയാണ് ലിംഗ നീതി ഉറപ്പാക്കുക, വികസനത്തിന് എങ്ങനെയാണ് സ്ത്രീ പക്ഷ കാഴ്ചപ്പാട് കൊണ്ട് വരാൻ കഴിയുക തുടങ്ങിയ കാര്യങ്ങളിൽ ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു .പിന്നീട് കണ്ടു വന്നത് പഞ്ചായത്തുകളിൽ ആയാലും  കോർപറേഷനിലായാലും  പദ്ധതികൾ പാളി പോകുന്നത് ആണ് .''ആർ.പാർവതി ദേവി പറഞ്ഞു .

''സ്ത്രീകളുടെ പദവി ഉയർത്തുന്നതിനു വേണ്ടിയാണു വിദഗ്ധർ  സ്ത്രീ പദവിപഠനം എന്ന ആശയത്തിലേക്ക് കടന്നു വന്നത്.ഒരു പഞ്ചായത്തിൽ പദവി പഠനം നടത്തുമ്പോൾ അവിടുത്തെ സ്ത്രീ കളുടെ അവസ്ഥ എന്താണ് എന്ന് മനസിലാക്കിയാണ് വികസന പ്രവർത്തങ്ങൾ തീരുമാനിക്കുന്നത്.കേരളത്തിൽ എല്ലാ മേഖലയിലും സ്ത്രീകളെ സംബന്ധിച്ചെടുത്തോളം അവരുടെ പ്രശ്നങ്ങൾ  സങ്കീർണമാണ്. കാരണം എല്ലാ മേഖലയിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു .പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ 52  ശതമാനം സ്ത്രീകളാണ്.എങ്കിലും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്.അത് ചെറുത്തു നിർത്താൻ വളരെ വ്യക്തമായ വികസന കാഴ്ചപ്പാട് നമുക്ക് വേണം.സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ വരെ വികസനം എത്തുന്നത് പഞ്ചായത്തുകളിലൂടെയാണ്. വികസനം എന്നത് കെട്ടിടങ്ങളോ പാലങ്ങളോ മാത്രം അല്ല.സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെയുടെയും  സ്ത്രീ കളുടെയും  അവകാശം സംരക്ഷിക്കുക എന്നതാണ്.  ഇതു സാക്ഷാത്കരിക്കണമെങ്കിൽ പദവി പഠനം തന്നെയാണ് ആവശ്യം .''ആർ.പാർവതി ദേവി കൂട്ടിച്ചേർത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും