സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കണം : സായി പല്ലവി

വിമെൻ പോയിന്റ് ടീം

വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് നടി സായി പല്ലവി. പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നത് ഒരു വരമായി എല്ലാവരും കരുതണമെന്നും സായി പല്ലവി അഭിപ്രായപ്പെട്ടു.

പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ രൂപംകൊണ്ട സംഘടനയിലെ അംഗമാണ് സായി പല്ലവി.

ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് ദരിദ്രരും വിദ്യാശൂന്യരുമല്ല. വിവരവും വിദ്യാഭ്യാസമുള്ളവരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും സായി പറഞ്ഞു.

എന്റെ അച്ഛനും അമ്മയും എന്നെയും സഹോദരിയെയും നല്ലവണ്ണം പഠിപ്പിയ്ക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നു. അമ്മ രാധയാണ് തനിക്ക് എല്ലാമെന്നും സായി പല്ലവി വ്യക്തമാക്കി.

ഒരു വീട്ടില്‍ കുടുംബത്തില്‍ ബന്ധങ്ങളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പെണ്ണിന് മാത്രമേ കഴിയൂവെന്നും താരം അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും