സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് കഠിനശിക്ഷ നൽകണം:  പുരോഗമന കലാസാഹിത്യസംഘം  

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് കഠിനശിക്ഷ നൽകാൻ നിയമവും നടപടികളും ഉണ്ടാവണമെന്നും  യൂടൂബ് ചാനലിലൂടെ സ്ത്രീകളെ നിരന്തരം അശ്ലീലമായി അപമാനിച്ചുകൊണ്ടിരിക്കുന്ന വിജയ്.പി.നായർ എന്നയാളെ അറസ്റ്റ് ചെയ്യണമെന്നും പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെട്ടു.
മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവർക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം. ഇക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകൾ പലവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവർക്ക് കഠിനശിക്ഷ കിട്ടുന്ന വിധത്തിൽ നിയമത്തെ പരിഷ്ക്കരിക്കേണ്ടതുണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവം വ്യക്തമാക്കുന്നു.അതുകൊണ്ടുതന്നെ സിനിമാ ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും അയാൾക്കെതിരെ നടത്തിയ പ്രതിഷേധം  തികച്ചും സ്വാഭാവികമാണ്.  

സമൂഹത്തിൻ്റെ മുന്നിലേക്കു വരുന്ന പ്രതിഭാശാലികളായ വനിതകൾക്ക് നേരെ അവരെ വ്യംഗമായി സൂചിപ്പിച്ചു കൊണ്ട് കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് വിജയ്.പി.നായർ പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിൻ്റെ സുരക്ഷയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കുലസ്ത്രീ സദാചാര സങ്കല്പങ്ങളുടെ പിൻബലത്തിലാണ് ഈ ആക്ഷേപങ്ങൾ എന്നത് സംഗതിയെ കൂടുതൽ ഗൗരവതരമാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മാനസിക വൈകല്യമായി കാണാൻ കഴിയില്ല. സമൂഹത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മനുവാദി ഫ്യൂഡൽ ജീർണ്ണതയുടെ ബഹിർസ്ഫുരണങ്ങളാണിത്. സതിയനുഷ്ടിച്ചിരുന്ന സ്ത്രീത്വമാണ് ഇവരുടെ മാതൃക.ആധുനിക ജനാധിപത്യ കേരളത്തെ പിൻനടത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സ്ത്രീകളുടെ സംഘടിത പ്രതിരോധമാണ് ഉണ്ടാവേണ്ടതെന്നും  മുന്നിലേക്ക് വരുന്ന സ്ത്രീക്കൊപ്പം പൊതുസമൂഹം എല്ലായ്പ്പോഴും നിലയുറപ്പിക്കനാമെന്നും പുരോഗമന കലാസാഹിത്യസംഘം   ആവശ്യപ്പെട്ടു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും