സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്'; സുഗതകുമാരി

വിമെന്‍ പോയിന്‍റ് ടീം

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി.

സമൂഹത്തിലെ സ്ത്രീകള്‍ക്കെല്ലാം വേണ്ടി പ്രതികരിച്ച ഭാഗ്യലക്ഷ്മിക്ക് സുഗതകുമാരി നന്ദി അറിയിച്ചു. തന്റെ മാത്രമല്ല നാട്ടിലെ എല്ലാ സ്ത്രീകളുടെയും അഭിനന്ദവും നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും സുഗതകുമാരി പറഞ്ഞു.

സര്‍ക്കാര്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ടെന്നും, പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുതെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.‘ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെ അഭിനന്ദനം, നന്ദി, സ്‌നേഹം എല്ലാം അറിയിക്കുന്നു. കാരണം ഞങ്ങള്‍ക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങള്‍ നിയമം കയ്യിലെടുത്തുപോകും. പൊലീസ് എന്തെങ്കിലും ചെയ്യും, എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ല. കൂടുതല്‍ കൂടുതല്‍ പേര്‍ അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കും. നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കേണ്ടതുണ്ട്. ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എന്തെങ്കിലും കേസ് വന്നാലും ഞങ്ങള്‍ സഹിക്കും’, സുഗതകുമാരി പറഞ്ഞു.

‘വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്. സര്‍ക്കാര്‍ അതിശക്തമായ നടപടിയെടുക്കണം. പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്. അതിന് സമൂഹം മുന്നോട്ടുവരണം’, അവര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും