സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദീപിക പദുകോണിന് സമന്‍സ് അയച്ച് നാര്‍കോടിക്‌സ് ബ്യൂറോ

വിമെന്‍ പോയിന്‍റ് ടീം

ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് സമന്‍സ് അയച്ച് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബോളിവുഡിലെ ഒരു ഏജന്‍സിയായ ടാലന്റിന്റെ മാനേജര്‍ ജയ സാഹയെയും നാര്‍ക്കോട്ടിക്ക്സ് തിങ്കളാഴ്ച്ച ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നേരമാണ് അവരെ ചോദ്യം ചെയ്തത്. ജയ സഹായും ദീപികയുടെ മാനേജര്‍ കരിഷ്മയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.

റിയ ചക്രബര്‍ത്തിയുടെ വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് തന്നെയാണ് ജയ സാഹയുടെ പേരും പുറത്ത് വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ റിയ ചക്രബര്‍ത്തിയെ മൂന്ന് ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ് ചെയ്തത്.

റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ നടിമാരായ സാറ അലിഖാന്‍, രകുല്‍ പ്രീത് സിംഗ് എന്നിവരുടെ പേരുകള്‍ ഇവര്‍ നാര്‍കോട്ടിക്‌സ് ബ്യൂറോയ്ക്ക് നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും