സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തിഹാര്‍ ജയിലിലെ പീഡനം തുറന്ന് പറഞ്ഞ് ഗുള്‍ഫിഷ ഫാത്തിമ

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹി കലാപം ഗൂഢാലോചന കേസ് സംബന്ധിച്ച കോടതിയില്‍ നടന്ന വാദത്തിനിടെ ജയില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് കുറ്റാരോപിതയായ ഗുള്‍ഫിഷ ഫാത്തിമ.

ജയില്‍ അധികൃതര്‍ മാനസികവും വൈകാരികവുമായി ഉപദ്രവിക്കുന്നുണ്ടെന്ന് തിഹാര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത ഗുള്‍ഫിഷ പറഞ്ഞു.

”സര്‍, എനിക്ക് ജയിലില്‍ ഒരു പ്രശ്‌നമുണ്ട്. എന്നെ ഇവിടെ കൊണ്ടുവന്നതുമുതല്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വിവേചനം ഞാന്‍ നിരന്തരം നേരിടുന്നു. അവര്‍ എന്നെ ‘എജുകേറ്റഡ് ടെററിസ്റ്റ്’ എന്നാണ് വിളിക്കുന്നത്,” ഗുള്‍ഫിഷ കര്‍ക്കാര്‍ഡൂമ ജില്ലാ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിനെ അറിയിച്ചു.

പുറത്ത് നീ കലാപമുണ്ടാക്കി, ഇതിനകത്തു നീ മരിക്കും എന്ന് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും 28 വയസ്സുള്ള എം.ബി.എ ബിരുദധാരിയായ ഗുള്‍ഫിഷ പറഞ്ഞു.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ 21 പേരെ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എഫ്.ഐ.ആര്‍ 59 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

യു.എപി.എ ചുമത്തിയായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ 13 ന് ഉമര്‍ റാലിദിനെയും യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഡല്‍ഹി കോടതി ഇന്ന് തള്ളിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും