സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

വിമെന്‍ പോയിന്‍റ് ടീം

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍ ഉത്തരവിട്ടു. അതേ സമയം കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ റംസിയ എന്ന വാട്ട്‌സാപ്പ് കൂട്ടായ്മ നാളെ ലോംഗ് മാര്‍ച്ച് നടത്തും.

കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റംസി ഈ മാസം മൂന്നാം തീയതിയാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. പ്രതി റിമാന്‍ഡിലാണ്. ഹാരിസ് വിവാഹത്തില്‍ നിന്നു പിന്‍മാറിയത് കുടുംബത്തിന്റെ കൂടെ പ്രേരണയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം മുതല്‍ ആരോപിക്കുന്നുണ്ട്.

കൊട്ടിയം, കണ്ണനെല്ലൂര്‍ സിഐമാരുടെ നേത്യത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍കൗണ്‍സില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കി. ഇതേ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി അഭിലാഷിന് കൈമാറിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹാരിസിന്റെ അമ്മയുടെയും, സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിന്റെ അപേക്ഷ അടുത്ത ആഴ്ച്ച കോടതി പരിഗണിക്കും. സീരിയല്‍ നടിയുടെ മൊഴി അന്വഷണ സംഘം നേരത്തെ എടുത്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും