സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവളെനിക്ക് 26 ദിവസവും ഭക്ഷണം നൽകി; ക്വാറന്റീനിലെ ഹൃദ്യമായ ഓർമ്മയുമായി യുവാവ്

വിമെന്‍ പോയിന്‍റ് ടീം

ക്വാറൻ്റീനിലെ 26 ദിവസവും തനിക്ക് ഭക്ണം എത്തിച്ചു തന്നിരുന്ന പെൺകുട്ടിയെക്കുറിച്ചുള്ള കുറിപ്പുമായി യുവാവ്. മലപ്പുറം അരീക്കോട് സ്വദേശിയും പ്രവാസിയുമായ ബാസിൽ കോളക്കോടൻ ആണ് തൻ്റെ ജ്യേഷ്ഠസഹോദരൻ്റെ മകളെപ്പറ്റിയുള്ള ഹൃദ്യമായ കുറിപ്പ് പങ്കുവച്ചത്. ഒരു മിനിട്ടോളമുള്ള വിഡിയോക്കൊപ്പമാണ് യുവാവിൻ്റെ കുറിപ്പ്. 25000ലധികം ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. 299 പേർ ഇത് പങ്കുവക്കുകയും ചെയ്തു.

‘ഒരു കയ്യിൽ മഴയെ തടഞ്ഞു നിർത്താനുളള കുടയും മറു കയ്യിൽ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച് അവൾ ആ വലിയ കയറ്റവും കയറി വരുമ്പൊൾ സത്യം പറഞ്ഞാ എൻ്റെ ഉള്ളിൻറെ ഉളളില്‍ വല്ലാത്തൊരു അവസ്ഥ വരാറുണ്ട്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിന് മുന്നില്‍ വീണു പോവുക എന്നൊക്കെ പറയും പോലെ. ഭക്ഷണം കൊണ്ട് വരുമ്പോഴും തിരിച്ചു പോവുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച്
സുരക്ഷിതമാക്കി ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശമൊക്കെ കൃത്യമായി പാലിച്ചാണ് അവളുടെ എല്ലാ പ്രവർത്തനങ്ങളും.’- യുവാവ് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും