സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊവിഡ് കാലത്തെ ഓണം; തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

വിമെന്‍ പോയിന്‍റ് ടീം

കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറങ്ങിയിരിക്കുന്നത്.’ഈ ഓണം, കരുതലോണം’ എന്നാണ് ഈ വർഷത്തിന്റെ ഓണത്തിനുള്ള ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ സന്ദേശം.

തൃശൂർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര. പ്രാഥമികാരോഗ്യ കേന്ദ്രം കൂത്തമ്പുള്ളയിലെ ആശാ പ്രവർത്തകരായിരുന്നു തിരുവാതിരക്ക് ചുവട് വച്ചത്. മാവേലി തമ്പുരാനായി വേഷമിട്ടത് ആരോഗ്യകേരളം തൃശൂരിന്റെ ജീവനക്കാരനായ ശശിയാണ്.ബോധവത്കരണ തിരുവാതിരയുടെ ഗാനരചന വിരമിച്ച എച്ച്എസ് ആയ വിമൽ കുമാറാണ്. ആലാപനം നന്ദന സിബു. തിരുവാതിരക്ക് നേതൃത്വം നൽകിയത് ജെപിഎച്ച്എൻ ആയി പ്രവർത്തിക്കുന്ന കദീജ സിസ്റ്ററാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും