സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശാന്ത പവാർ അഥവാ 'വാരിയർ ആജി' എന്ന് വിളിക്കുന്ന മുത്തശ്ശിക്ക് ഇനി സ്വന്തം സ്കൂൾ

വിമെന്‍ പോയിന്‍റ് ടീം

സോനു സൂദ് മാർഷ്യൽ ആർട്സ് സ്കൂൾ എന്ന് പേരിട്ടിരിക്കുന്ന വിദ്യാലയത്തിൽ ഏതാനും കുട്ടികൾ മുള വടി ചുഴറ്റി പ്രകടനം നടത്തുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ആജിയുടെ പക്കൽ നിന്നും പരിശീലനം നേടാനായതിന്റെ സന്തോഷത്തിലാണ് അവരും.

ലോക്ക്ഡൗണിനിടെ ഉപജീവനത്തിനായി പൊതുവഴിയിൽ വടി ചുഴറ്റി പ്രകടനം നടത്തിയ ശാന്ത പവാർ അഥവാ 'വാരിയർ ആജി' എന്ന് വിളിക്കുന്ന മുത്തശ്ശി ഇനി സ്വന്തം സ്കൂളിൽ ആയോധന പരിശീലനം നടത്തും. മുള വടി കൊണ്ട് പ്രകടനം നടത്തിയ 85കാരിയായ മുത്തശ്ശിക്ക് ബോളിവുഡ് നടൻ സോനു സൂദാണ് സ്വന്തം സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചത്.


വിനായക ചതുർത്ഥി ദിവസമാണ് പുതിയ സ്കൂൾ തുറന്നത്. "സോനു എന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഞാൻ എന്റെ സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകി. ഒരുപാട് നന്ദിയുണ്ട്." മുത്തശ്ശി പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും