സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലോക മുലയൂട്ടൽ വാരം ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ

വിമെന്‍ പോയിന്‍റ് ടീം

കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം (ദ വേൾഡ് അലിയൻസ് ഫോർ ബെസ്റ്റ് ഫീഡിംഗ് ആക്ഷൻ) ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു. ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരത്തിന്‍റെ സന്ദേശം ‘കൂടുതല്‍ ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക’ എന്നതാണ്.

അമ്മയുടെ പാൽ ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ ഒരു നൈസ്സർഗ്ഗിക പ്രക്രിയയാണ് മുലയൂട്ടൽ. പ്രസവ ശേഷം അര മണിക്കൂറിനുള്ളിൽ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാൽ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്. കുഞ്ഞിന് ആവശ്യമുള്ള വിറ്റാമിൻ എ, മാംസ്യം (പ്രോട്ടീൻ) എന്നിവയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

എപ്പോൾ വരെ മുലയൂട്ടണം

ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ ശിശുവിന് ആവശ്യമുള്ളു. മുലയുട്ടുന്നതിന് മുൻപ് മുല നന്നായി കഴുകി വൃത്തിയാക്കണം. മുലയൂട്ടുമ്പോൾ കുഞ്ഞിന്റെ മൂക്ക് മൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ രണ്ട് മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം. സമയം ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടണം. കുഞ്ഞിന് അസുഖം ആയാലും മുലയുട്ടൽ മുടക്കരുത്. എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്. മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക.

ആറ് മാസത്തിന് ശേഷം

ആറ് മാസത്തിന് ശേഷം, മുലയൂട്ടുന്നതിനോടൊപ്പം തന്നെ പഞ്ഞപ്പുല്ല്(റാഗി) കുറുക്കിയത്, വേവിച്ചുടച്ച വാഴപ്പഴം, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേർത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘുഖര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞ് വളരുന്നതോടൊപ്പം തന്നെ കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർധിപ്പിക്കണം.

കുട്ടികൾക്ക് ഭക്ഷണം എപ്പോഴൊക്കെ

പ്രായപൂർത്തി വന്ന ഒരാൾക്ക് വേണ്ടതായ ഭക്ഷണത്തിന്റെ ഏകദേശം പകുതിയോളം തന്നെ ഒരു വർഷം പ്രായം ആയ കുട്ടിക്കും ആവശ്യം ആണെന്നിതിനാൽ ദിവസം അഞ്ചാറു പ്രാവശ്യം കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും