സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കിരണ്‍ ബേദിയുടെ യോഗ പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിസഭ വിട്ടു നിന്നു

വിമെൻ പോയിന്റ് ടീം

പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ബേദിയുടെ യോഗാ ദിനാചരണ പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിസഭ വിട്ടു നിന്നു. മുഖ്യമന്ത്രിയടക്കം കിരണ്‍ ബേദിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പകരം മറ്റൊരു പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരിയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചിരുന്നു.

യോഗയില്‍ രാഷ്ട്രീയം കാണുകയാണെന്ന് കിരണ്‍ബേദി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി നാരായണ സ്വാമിയുമായി കിരണ്‍ബേദിക്ക് അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുന്‍ ഐ.പി.എസ് ഓഫീസറും ബി.ജെ.പിക്കാരിയുമായ കിരണ്‍ബേദി ഈയടുത്താണ് പുതുച്ചേരി ഗവര്‍ണറായി ചുമതലയേറ്റത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു കിരണ്‍ ബേദി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും