സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൂടെയുണ്ട് അങ്കണവാടികള്‍’ മൂന്നാംഘട്ടത്തിന്‌ തുടക്കം

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച ‘കൂടെയുണ്ട് അങ്കണവാടികൾ' പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോവിഡ് ബാധിച്ചാൽ വേഗത്തിൽ ഗുരുതരാവസ്ഥയിലാകുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പ്രസവം കഴിഞ്ഞ അമ്മമാർക്കും അങ്കണവാടി വഴി ബോധവൽക്കരണം നൽകുന്നതിനാണ് പദ്ധതി . സംസ്ഥാനത്തെ 33115 അങ്കണവാടികളിലായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു വരുന്നു.  ആദ്യ രണ്ടുഘട്ടങ്ങളിൽ 1,66,000 ഗർഭിണികൾക്കും 1,71,914 മുലയൂട്ടുന്ന അമ്മമാർക്കും  ക്ലാസുകൾ നൽകി. മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നവജാത ശിശുപരിചരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചും ഓൺലൈനായി ക്ലാസെടുക്കും.

ഗുണഭോക്താക്കൾക്ക് ലോക്‌ഡൗൺ കാലഘട്ടത്തിൽ ആവശ്യമായ പിന്തുണ നൽകുക, ചർച്ചകളിലൂടെ ആകുലതകൾ പരിഹരിക്കുക,  ആവശ്യത്തിനനുസരിച്ച്‌ പരിജ്ഞാനം ലഭ്യമാക്കുക, പരാമർശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകൾ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, ഗുണഭോക്താക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാനമായ ലക്ഷ്യങ്ങൾ–-മന്ത്രി പറഞ്ഞു.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും