സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്വർണക്കടത്ത്‌ ; സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു‌

വിമെന്‍ പോയിന്‍റ് ടീം

നയതന്ത്ര പരിരക്ഷയുള്ള  ബാഗേജ്‌ വഴി സ്വർണം കടത്തിയ സംഭവത്തിൽ ഐടി വകുപ്പിലെ താൽക്കാലിക ജീവനക്കാരി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കേസിലെ മുഖ്യ ആസൂത്രകയാണെന്ന  കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്‌ന ഐടി വകുപ്പിനുകീഴിലെ ഐടി ഇൻഫ്രാസ്‌ടെക്‌ചർ ലിമിറ്റിഡിൽ  ഓപ്പറേഷണൽ മാനേജർ ആയിരുന്നു.

കോൺസുലേറ്റിൽ ജോലി ചെയ്‌തിരുന്ന സമയത്തെ ബന്ധങ്ങൾ ഉപയോഗിച്ച്‌ സ്വപ്‌നയുൾപ്പെടുന്ന സംഘം സ്വർണം കടത്തിയെന്നാണ്‌ നിഗമനം. സംഭവത്തിൽ അറസ്‌റ്റിലായ യുഎഇ കോൺസുലേറ്റ്‌ മുൻ പിആർഒ സരിത്തിന്റെ വിട്ടിലും സ്വപ്‌നയുടെ  ഫ്‌ളാറ്റിലും കസ്റ്റംസ്‌ തിങ്കളാഴ്‌ച റെയ്‌ഡ്‌ നടത്തി.  സ്വപ്‌ന ഒളിവിലാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും