സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ജീവനക്കാർ മാർച്ച് നടത്തി

വിമെന്‍ പോയിന്‍റ് ടീം

ചാനൽ അഭിമുഖത്തിൽ അങ്കണവാടി ജീവനക്കാർക്കെതിരെ മോശം പരാമർശം നടത്തിയ നടൻ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.   ഉദയംപേരൂർ കണ്ടനാട്ടുള്ള വീട്ടിലേക്കാണ് അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാർച്ച് നടത്തിയത്.

വീടിനുസമീപം പൊലീസ് തടഞ്ഞു.  ധർണ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി വിജയലക്ഷ്മി അധ്യക്ഷയായി. വർക്കിങ് വിമൻസ്‌ കോ–-ഓർഡിനേഷൻ ജില്ലാ കൺവീനർ ദീപ കെ രാജൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, സിഐടിയു ഏരിയ സെക്രട്ടറി എം എൽ സുരേഷ്,  ടി വി സൂസൻ, സനം പി തോപ്പിൽ, എൻ ടി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും