സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊൽ ആപ്‌ റെഡി; സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേകസംവിധാനം

വിമെന്‍ പോയിന്‍റ് ടീം

കേരള പൊലീസിന്റെ 27 തരം സേവനങ്ങൾ ഒരൊറ്റ  ആപ്പിൽ ലഭ്യമാകും.  ഇതിനുള്ള പൊൽ- ആപ്‌ (POL -APP) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. 15 സേവനങ്ങൾകൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും.സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ് തയ്യാറാക്കിയത്. വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും  അടുത്ത പൊലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും.  പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസവും ലഭിക്കും. എഫ്‌ഐആർ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസിൽ അടയ്‌ക്കേണ്ട വിവിധ തരം ഫീസ് ട്രഷറിയിലേക്ക്‌ അടയ്ക്കാനും ആപ് ഉപയോഗിക്കാം. പാസ്‌പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥയും അറിയാം.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി  പ്രത്യേകസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ  ഫോട്ടോ സഹിതം ടാഗ് ചെയ്ത് പൊലീസിന് നൽകാം. നേരത്തെ രജിസ്റ്റർചെയ്ത മൂന്നു മൊബൈൽ നമ്പറിലേക്ക്‌ ആപ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയയ്ക്കാം. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേക്ക്‌ ബന്ധപ്പെടാനും സാധിക്കും. വീട് പൂട്ടിപ്പോകുന്ന സമയത്ത്‌  ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും ആപ് ഉപയോഗിക്കാം.

ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ് ലഭ്യമാണ്. മറ്റ് പ്ലാറ്റ്ഫോമുകളിൽ ഏതാനും ദിവസങ്ങൾക്കകം ആപ് ലഭ്യമാകുമെന്ന് സംസ്ഥാന  പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എഡിജിപി മനോജ്‌ എബ്രഹാമും ചടങ്ങിൽ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും