സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമ്മ പോയത് അറിയാതെ കുഞ്ഞ്...

വിമെന്‍ പോയിന്‍റ് ടീം

ലോക്ഡൗൺ കാലത്ത് ജീവൻ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളിലൂടെ പട്ടികയിൽ ഒരമ്മയും.കോവിഡിന്റെ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെ പലരെയും മരണം കൊണ്ടുപോയി. കോവിഡിനേക്കാൾ ഭീകരമായ പട്ടിണി മൂലം അമ്മ പോയത് അറിയാതെ ഒരു കുഞ്ഞ്. അമ്മയെ ഉണർത്താനുള്ള മകന്റെ ശ്രമങ്ങൾ കണ്ടുനിന്ന പലർക്കും കണ്ണീരടക്കാനായില്ല. ഒടുവിൽ ബന്ധുക്കളിലൊരാൾ കുഞ്ഞിനെ ബലംപ്രയോഗിച്ച്  അമ്മയുടെയടുത്ത് നിന്ന് മാറ്റി. ഗുജറാത്തിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രക്കിടെയാണ് 23കാരി മരിച്ചത്. പട്ടിണിയും,  കനത്ത ചൂടും താങ്ങാനാകാതെ ട്രെയിനിൽ തളർന്നുവീണു.  

സഹോദരിയുടെ കുടുംബത്തിനൊപ്പം കട്ടിഹാർ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു അമ്മയും മകനും. എന്നാൽ യുവതി യാത്രാമധ്യേ മരിച്ചതിനെ തുടർന്ന് കുടുംബത്തിന് മുസഫർപൂര്‍ സ്റ്റേഷനിൽ ഇറങ്ങേണ്ടിവന്നു.യാത്രയാരംഭിക്കുമ്പോൾ തന്നെ യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും