സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലോക്ക്ഡൗൺ  സമയത്ത്  പട്ടിണിയെ തുടർന്ന്  മഹാരാഷ്ട്രയിലെ  17 കാരി ആത്മഹത്യ ചെയ്തു  

വിമെന്‍ പോയിന്‍റ് ടീം

ലോക്ക്ഡൗൺ  സമയത്ത്  പട്ടിണിയെ തുടർന്ന്  മഹാരാഷ്ട്രയിലെ ജൽഗാവിലെ  17 കാരി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി പട്ടിണി കിടന്ന കുടിയേറ്റ കുടുംബത്തിലെ  അനിത ഖേംചന്ദ് ചവാനാണ് ജീവിതം അവസാനിപ്പിച്ചത്.മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജൽഗാവ് നഗരത്തിലെ റൈസോണി നഗറിൽ അനിത തന്‍റെ അച്ഛനോടും മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമൊത്ത് താമസിക്കുകയായിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള ഈ കുടിയേറ്റ കുടുംബത്തിന് കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.അവർ വെള്ളം മാത്രം കുടിക്കുകയും പട്ടിണിയെ  അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.സാമൂഹ്യ പ്രവർത്തകരും ചില എൻ‌ജി‌ഒകളും അവർക്ക് ഭക്ഷണ പാക്കറ്റുകൾ നൽകിയിരുന്നെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. ലോക്ഡൗണിനുശേഷം അദ്ദേഹത്തിന് ജോലിയുണ്ടായിരുന്നില്ല. പട്ടിണി കാരണം സഹോദരങ്ങൾ കരയുകയും മൂത്ത സഹോദരിയായ അനിതയയോട് ഭക്ഷണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

തനിക്കും സഹോദരങ്ങൾക്കും ഭക്ഷണം നൽകണമെന്ന് അനിത അയൽവാസികളോട് യാചിച്ചു.അയൽക്കാർ അവർക്ക് ഭക്ഷണം നൽകി.പക്ഷേ  അവൾ തന്‍റെ   ദുരവസ്ഥയോർത്ത്  ലജ്ജിക്കുകയും എല്ലാ ദിവസവും യാചിക്കേണ്ടി വന്നതിൽ അവളുടെ അഭിമാനം വ്രണപ്പെടുകയും ചെയ്തു.ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുമെന്ന് അവൾ കരുതി, പക്ഷേ  ലോക്ഡൗൺ അവരുടെ ജീവിതത്തെ തളർത്തി. എല്ലാ ദിവസവും ഭക്ഷണത്തിനായി യാചിക്കാൻ ആ പതിനേഴ്കാരിക്ക് കഴിയുമായിരുന്നില്ല. അവസാനം ഒരു മുഴം കയറിൽ  അവൾ  തന്‍റെ ജീവിതം അവസാനിപ്പിച്ചു .
"ഞങ്ങൾ അവരുടെ വീട് സന്ദർശിച്ചപ്പോൾ ചെറിയ മുറിയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കുപ്പികൾ പോലും ശൂന്യമായിരുന്നു. അവർക്ക് ഭക്ഷ്യധാന്യങ്ങളോ പയറുവർഗങ്ങളോ കഴിക്കാൻ മറ്റെന്തെങ്കിലുമോ ഇല്ലായിരുന്നു," പോലീസ് കോൺസ്റ്റബിൾ അനിൽ ഫെഗേഡ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും