സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധം; രണ്ട് വനിതകൾ അറസ്റ്റിൽ

വിമെന്‍ പോയിന്‍റ് ടീം

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ അറസ്റ്റിൽ. നടാഷ, ദേവഗംഗ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 23, 24 തീയതികളിൽ ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിഅ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിഅ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉറഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും