സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹിയില്‍ ഗര്‍ഭിണികളടക്കം മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

 ലോക്ക്ഡൗണ്‍ മൂലം നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപതോളം മലയാളികളാണ് പട്പര്‍ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും നോര്‍ക്കയിലും കേരളാ ഹൗസിലും സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ യാത്രയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ചോദിക്കുന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

നിലവില്‍ തങ്ങള്‍ക്കാര്‍ക്കും ജോലി ഇല്ലെന്നും നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ വന്നതെന്നും നാട്ടില്‍ നിന്നും വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

അതിനിടെ ജയ്പൂരിലും 25 ഓളം വരുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കിയതോടെ താമസിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും