സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കൊവിഡ് പശ്ചാത്തലത്തിൽ ശ്രദ്ധേയമായി അരുന്ധതി റോയിയുടെ വാക്കുകൾ

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്ത് കൊവിഡ് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കവെ ശ്രദ്ധേയമായി അരുന്ധതി റോയിയുടെ ബ്രോക്കൺ റിപ്ലബ്ബിക്ക് എന്ന പുസ്തകത്തിലെ ആശയങ്ങൾ. ദ സ്ക്രോളാണ് ഇന്ത്യയിൽ കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ആസ്പദമാക്കി വിവിധ തർക്കങ്ങളും സംവാധങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ പുസ്തകത്തിലെ പ്രസക്ത ഭാ​ഗങ്ങൾ പ്രസിദ്ധികരിച്ചിരിക്കുന്നത്.

ഇന്ത്യ നടന്നു നീങ്ങുന്നത് ഭീകരമായ പട്ടിണിയിലേക്കാണെന്നും ഈ സമയത്ത് ജനങ്ങൾക്ക് ഭക്ഷണവും പെെസയും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടതെന്നും അരുന്ധതി റോയ് പുസ്തകത്തിൽ പറയുന്നു.
“ഇന്ത്യ നടന്നു നീങ്ങുന്നത് വലിയ പട്ടിണിയിലേക്കാണ്. ഭക്ഷണവും പണവും ജനത്തിന്റ കയ്യിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എവിടെ നിന്നാണ് ധാന്യങ്ങൾ എത്തുക? തീർച്ചയായും ദശലക്ഷക്കണക്കിന് ധാന്യങ്ങൾ സംഭരിച്ച് വച്ചിരിക്കുന്ന വെയർഹൗസുകളിൽ നിന്ന് തന്നെ. പണമോ? വളരെ എളുപ്പത്തിൽ പറയാം, അത് കൈവശമുള്ള ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും”. അരുന്ധതി റോയ് പറഞ്ഞു.

“ഒരു വർഷത്തെ കേന്ദ്ര ബജറ്റിൽ വകയിരുത്തുന്ന തുകയേക്കാൾ കൂടുതൽ 63 കോടിപതികളുടെ കൈവശമുള്ള നാടാണ് ഇന്ത്യ. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ദുർബല വിഭാ​ഗങ്ങൾക്ക് വേണ്ടി അടിയന്തിരമായി തൊഴിൽ നിയമങ്ങൾ ഭേദ​ഗതി ചെയ്ത് അവരെ 12 മണിക്കൂർ പണിയെടുപ്പിക്കാമെങ്കിൽ ധനവാന്മാർക്കു വേണ്ടിയും അടിയന്തിര നിയമം ആകാം”. അവർ പറഞ്ഞു. പണവും ധാന്യങ്ങളും അർഹതപ്പെടുന്ന കോടിക്കണക്കിന് ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ഒരു സംവിധാനവും ഉണ്ടാകേണ്ടതുണ്ട്.

രാജ്യത്തിന് ഇപ്പോൾ ആവശ്യം ചിന്തിക്കുന്ന തലച്ചോറുകളും, ഹൃദയവും, ഉത്തരവാദിത്തവുമുള്ളവരെയാണ്. വിഡ്ഢി നാടകങ്ങൾ മതിയാക്കേണ്ട സമയമായി. അരുന്ധതി റോയ് പറഞ്ഞു. അതിഥി തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ചും, രാജ്യത്ത് നടക്കുന്ന അനീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകത്തിൽ രാജ്യം ഇപ്പോൾ കടന്നു പോകുന്ന അവസ്ഥയ്ക്ക് കോൺ​ഗ്രസും ഉത്തരവാദികളാണെന്നും പറയുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും