സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അഭയകേന്ദ്രങ്ങളിലുള്ളവർക്ക് മാസ്കുകൾ തുന്നി രാഷ്ട്രപതിയുടെ ഭാര്യ

വിമെന്‍ പോയിന്‍റ് ടീം

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രഥമവനിത സവിത കോവിന്ദ്. മാസ്കുകൾ തുന്നിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ് കൊറോണയ്ക്കെെതിരായുള്ള പോരാട്ടത്തില്‍ പങ്കാളിയായത്. തയ്യൽ മെഷീൻ ഉപയോഗിച്ച് മുഖത്ത് മാസ്ക് ധരിച്ച് സവിത മാസ്കുകൾ തുന്നുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റിലെ ശക്തി ഹാത്തില്‍ വച്ചാണ് സവിത മാസ്‌കുകള്‍ തുന്നിയത്. ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളിലാണ് ഇവിടെനിന്ന് തയ്യാറാക്കുന്ന മാസ്‌കുകള്‍ വിതരണം ചെയ്യുക.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കേരളം, ഉത്തർ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, പ‍ശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരടക്കം
നിർബന്ധമായും മാസ്ക് ധരിക്കണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും