സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മമത കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണി

വിമെൻ പോയിന്റ് ടീം

 മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ്. മമത കുല്‍ക്കര്‍ണ്ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ നേതാവായ അബ്ദുളളയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണന്ന് താനെ പോലീസ് പറഞ്ഞു. മമത കുല്‍ക്കര്‍ണ്ണി അബ്ദുളളയുമായി കൂടിക്കാഴ്ച്ച നടത്തിയ തെളിവുകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. ഈ കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുളളത്. മമതക്കെതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഏപ്രിലിലാണ് 2000 കോടിയോളം രൂപയുടെ മയക്കുമരുന്നു നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കൈവശം വച്ച സംഘത്തെ പോലീസ് പിടികൂടിയത്. മുംബൈയ്ക്കു സമീപമുള്ള ഫാക്ടറിയില്‍ നിന്ന് 20000 കിലോ മയക്കുമരുന്ന് അസംസ്‌കൃതവസ്തുക്കളും പോലീസ് പിടികൂടിയിരുന്നു.

കോര്‍ണര്‍ നോട്ടീസ് ? Updated: Sat, Jun 18, 2016, 18:42 [IST] Written by: pratheeksha ദില്ലി: മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ്. മമത കുല്‍ക്കര്‍ണ്ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ നേതാവായ അബ്ദുളളയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണന്ന് താനെ പോലീസ് പറഞ്ഞു. മമത കുല്‍ക്കര്‍ണ്ണി അബ്ദുളളയുമായി കൂടിക്കാഴ്ച്ച നടത്തിയ തെളിവുകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. ഈ കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുളളത്. മമതക്കെതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഏപ്രിലിലാണ് 2000 കോടിയോളം രൂപയുടെ മയക്കുമരുന്നു നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കൈവശം വച്ച സംഘത്തെ പോലീസ് പിടികൂടിയത്. മുംബൈയ്ക്കു സമീപമുള്ള ഫാക്ടറിയില്‍ നിന്ന് 20000 കിലോ മയക്കുമരുന്ന് അസംസ്‌കൃതവസ്തുക്കളും പോലീസ് പിടികൂടിയിരുന്നു. 13-mamta-18-14662 മുബൈയില്‍ നിന്ന് കെനിയ വഴി അമേരിക്കയിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘമാണ് പിടിയിലായത്.കെനിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോസ്വാമിക്ക് മോംബാസയില്‍ മയക്കുമരുന്നു ഫാക്ടറി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായിരുന്നതായും പോലീസ് പറഞ്ഞു. 2014 നവംബറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുമ്പോള്‍ ദുബായ് വിമാനത്താവളത്തില്‍ ഗോസ്വാമിയും മമതയും പിടിയിലായിരുന്നു. മയക്കുമരുന്നു മാഫിയ സംഘത്തില്‍ ബോളിവുഡ് നടി കൂടി ഉള്‍പ്പെട്ടതോടെ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുയാണ് പോലീസ്. ഗുജറാത്തില്‍ നിന്നുളള കിഷോര്‍ രാത്തോഡിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും