സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

COVID-19 : ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഇന്ത്യയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വര്‍ധനവ്

വിമെന്‍ പോയിന്‍റ് ടീം

മാർച്ച് 24 ന് ലോക്ക്ഡൗൺ ചെയ്തതിനുശേഷം ഇന്ത്യയിൽ ഗാർഹിക പീഡന കേസുകൾ വർദ്ധിച്ചു. നാഷണൽ കമ്മീഷൻ ഫോർ വിമൻ (എൻ‌സി‌ഡബ്ല്യു) ന് മാർച്ച് 23 മുതൽ മാർച്ച് 30 വരെ 58 പരാതികൾ ലഭിച്ചു.ഇത്തരം പരാതികളിൽ പലതും ഉത്തരേന്ത്യയിൽ നിന്നാണ്, പ്രത്യേകിച്ച് പഞ്ചാബിൽ നിന്നാണെന്ന് എൻസിഡബ്ല്യു ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു.

 മാര്‍ച്ച് 24 മുതതല്‍ വീട്ടില്‍ അടച്ചിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ അവരുടെ നിരാശ ഭാര്യമാരില്‍ തീര്‍ക്കുന്നതും ഭാര്യമാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തതുമാണ് നിരക്ക് ഉയര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍.

പോസ്റ്റില്‍ ലഭിക്കുന്ന പരാതികള്‍ കൂടി വരുന്നതോടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു. പുറത്തിറങ്ങാനോ പരാതിപ്പെടാനോ കഴിയാതെ നിരവധി സ്ത്രീകൾ ലോക്ഡൗൺ കാലത്തെ പീഡനം നിശബ്ദം സഹിക്കുന്നവെന്നാണ് വനിതാ കമ്മിഷന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. യഥാർഥ കണക്കുകൾ പുറത്തുവന്നാൽ, അത് ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് ആയിരിക്കും. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മാർച്ചിൽ 291ഉം ഫെബ്രുവരി യിൽ 302ഉം പരാതികളാണ് കമ്മിഷന് മുന്നിലെത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും