സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴകത്തിന്റെ മുത്തശ്ശി പാര്‍വെെ മുനിയമ്മ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

നാടന്‍പാട്ടു കലാകാരിയിലും അഭിനേത്രിയുമായ പാര്‍വെെ മുനിയമ്മ അന്തരിച്ചു. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു മുനിയമ്മ. മലയാളത്തില്‍ മമ്മൂട്ടി ചിത്രം പോക്കിരാരാജയിലും പാടി അഭിനയിച്ചിരുന്നു. 83 വയസായിരുന്നു. മകനൊപ്പമായിരുന്നു താമസം.

മധുരയിലെ പാര്‍വെെയില്‍ ജനിച്ച മുനിയമ്മ നാടന്‍ പാട്ടുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് 2003 ല്‍ വിക്രം ചിത്രം ദൂളിലൂടെ സിനിമയിലെത്തി. ചിത്രത്തിലെ സിംഗം പോലെ പാട്ട് പാടിയതും മുനിയമ്മയായിരുന്നു. ചിത്രത്തിലെ പ്രകടനം മുനിയമ്മയെ തമിഴകത്തിന്റെ മുത്തശ്ശിയാക്കി മാറ്റുകയായിരുന്നു. വിജയ്, അജിത്ത്, ധനുഷ്, സിമ്പു, സിവ കാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

35 അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുനിയമ്മ അവയില്‍ മിക്കതിലും പാട്ടുകള്‍ പാടുകയും ചെയ്തിട്ടുണ്ട്. തൊരണെെ, കോവില്‍, തമിഴ്പടം, മന്‍ കരാട്ടെ, വെങ്കെെ, വീരം, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാള്‍ മുമ്പായിരുന്നു ശിവ കാര്‍ത്തികേയന്‍ മുനിയമ്മയെ കാണാന്‍ എത്തിയതും ചികിത്സയ്ക്കള്ള സൗകര്യം ഒരുക്കിയതും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും