സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്പത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷണമെത്തിച്ച് മഞ്ജു വാര്യര്‍

വിമെന്‍ പോയിന്‍റ് ടീം

കൊവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍് പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് കഷ്ടത്തിലായത്. പലര്‍ക്കും ജോലിക്ക് പോകുന്നതിനും വരുമനത്തിനും വഴിയില്ലാതായിരിക്കുകയാണ്.

ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാല്‍ ഇവരുടെ അവസ്ഥ മനസിലക്കി 50 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷണമെത്തിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം എത്തിച്ചിരിക്കുന്നത്. സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയരെ അറിയിച്ചത്. ഉടനെ മഞ്ജു സഹായമെത്തിക്കുകയയിരുന്നെന്ന് രഞ്ജു രഞ്ജിമര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെക്കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പര്‍ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളില്‍ തന്നെ 35000 രൂപ ചേച്ചി ഞങ്ങള്‍ക്ക് അയച്ചു.ഇന്ന് രാവിലെ ഞങ്ങള്‍ ബാങ്കില്‍ പോയി പൈസ എടുത്തു. അതിനു ശേഷം പല സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയി സാധനങ്ങള്‍ മേടിച്ചു.മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാന്‍ പറയുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാന്‍ പറ്റുന്ന സ്ത്രീ. എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട് എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും