സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ഇനി മുതല്‍ പ്രസവാവധി

വിമെന്‍ പോയിന്‍റ് ടീം

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യം നല്‍കുന്ന അന്തിമ വിജ്ഞാപനം പുറത്തിറക്കി കേരള സര്‍ക്കാര്‍. ആറുമാസത്തെ ശമ്പളാനുകൂല്യത്തോടെയാണ് അവധി.

വനിതാദിന സമ്മാനമായാണ് സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം നല്‍കാനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.രാജ്യത്താദ്യമായാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് നേരത്തേ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും കേന്ദ്രാനുമതി വേണ്ടിയിരുന്നതിനാല്‍ വിജ്ഞാപനമിറക്കുന്നത് വൈകിയത്.2019 ഓഗസ്റ്റ് 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രാനുമതി തേടാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടു കൂടിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.ശമ്പളത്തോടെ 26 ആഴ്ചക്കാലമാണ് പ്രസവാനുകൂല്യം ലഭ്യമാവുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും