സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ ദിനാഘോഷങ്ങൾക്ക്‌ തുടക്കം ; വനിതാരത്‌നങ്ങൾക്ക്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

വിമെന്‍ പോയിന്‍റ് ടീം

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ  വനിതാദിനാഘോഷത്തിന്‌  പ്രൗഢഗംഭീര തുടക്കം.  വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. വനിതാ ശിശുവികസനമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. 

2019 വർഷത്തെ വനിതാരത്‌ന പുരസ്‌കാരം, സർഗ അവാർഡ്, നൈറ്റ് വാക്ക് അവാർഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമൺ പോർട്ടൽ, അനിമേഷൻ സീരീസ് ലോഞ്ച്,  പത്മശ്രീ നേടിയ വനിതകളെ ആദരിക്കൽ, മികച്ച വനിതാസംരംഭകരെ ആദരിക്കൽ, ഐസിഡിഎസ് അവാർഡ്, കലാപരിപാടികൾ എന്നിവ ആഘോഷത്തിന്‌ തിളക്കമായി. 

അരിവാൾരോഗികൾക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ച സി ഡി സരസ്വതി, ജീവിതപ്രതിസന്ധികളെ അതിജീവിച്ച് കായികരംഗത്ത് മികവ് തെളിയിച്ച കുമാരി പി യു ചിത്ര, പ്രതികൂലസാഹചര്യങ്ങളിൽ തളർന്നുപോകാതെ ജീവിതവിജയം നേടി മാതൃകയായ പി പി രഹ്‌നാസ്, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഡോ. പാർവതി പി ജി വാര്യർ, കാർഷികഗവേഷണരംഗത്ത് ഊർജിതപ്രവർത്തനം കാഴ്ചവച്ച ഡോ. വനജ എന്നിവർക്ക്‌ വനിതാരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

ശ്രദ്ധേയ വനിതാ സംരംഭകത്വ അവാർഡ് ശ്രുതി ഷിബുലാൽ, പൂർണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരും ഏറ്റുവാങ്ങി. മികച്ച ഐസിഡിഎസ് പദ്ധതി നടപ്പാക്കിയ ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ട കലക്ടർ പി വി  നൂഹിന് സമ്മാനിച്ചു. പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ  ആദരിച്ചു.

ചടങ്ങിൽ വി കെ  പ്രശാന്ത് എംഎൽഎ, പ്ലാനിങ്‌ ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡ്വൈസർ ഡോ. ടി കെ ആനന്ദി, വനിതാ വികസന കോർപറേഷൻ എംഡി വി സി ബിന്ദു, യുവജന കമീഷൻ ചെയർപേഴ്‌സൻ ചിന്ത ജെറോം,  ഡോ. മുഹമ്മദ് അഷീൽ, പുരസ്‌കാരജേതാക്കൾ എന്നിവർ സംസാരിച്ചു. ബിജു പ്രഭാകർ സ്വാഗതവും ടി വി  അനുപമ നന്ദിയും  പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും