സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഞ്ജു ബോബി ജോര്‍ജിനെ മാറ്റിയേക്കും

വിമെൻ പോയിന്റ് ടീം

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജിനെ മാറ്റിയേക്കും. പുതിയ ഭരണസമിതിക്കായി കായിക നിയമം ഭേദഗതി ചെയ്യും.

അടുത്ത നിയമസഭാ സമ്മളേനത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നാണ് അറിയുന്നത്. ഇതിനായി തിരക്കിട്ട നീക്കം സര്‍ക്കാര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മുന്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനെ പ്രസിഡന്റാക്കാന്‍ ധാരണയായതായാണ് അറിയുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റ അഞ്ജു ബോബി ജോര്‍ജ് ഇതുവരെ കൗണ്‍സില്‍ ഓഫീസിലെത്തിയത് നാലേ നാലു തവണയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കായിക വികസനത്തിനുതകുന്ന പുതിയ പദ്ധതികളൊന്നും ഏഴു മാസത്തിനിടെ അഞ്ജു നടപ്പാക്കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

2015 നവംബര്‍ 27 നാണ് അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. ബാംഗ്ലൂരില്‍ താമസിക്കുന്ന അഞ്ജു ചുമതല ഏറ്റെടുക്കാനെത്തിയ ശേഷം രണ്ടാമതെത്തിയത് കൗണ്‍സിലിനു കീഴിലെ ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കാനായിരുന്നു. ഇതിന് 56,000 രൂപ എഴുതിയെടുത്തെന്നും കൗണ്‍സിലിലെ കണക്ക്.

ഒരു മാധ്യമ സ്ഥാപനത്തിന്റെ പരിപാടിക്കാണ് മൂന്നാം തവണ എത്തിയത്. പിന്നീട് കഴിഞ്ഞ മാസം കൗണ്‍സില്‍ ഓഫീസിലുമെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും