സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൂടത്തായി കൊലപാതക്കേസ് പ്രതി ജോളി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വിമെന്‍ പോയിന്‍റ് ടീം

കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതിയായ ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു.പുലര്‍ച്ചെ അഞ്ച് മണിയോടെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ജോളിയെ ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലിലുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം ജയില്‍ അധികൃതരെ അറിയിച്ചത്.

ചില്ലിന്റെ കഷ്ണമോ ബ്ലെയ്‌ഡോ ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചനകള്‍. കൈ മുറിക്കാന്‍ ആവശ്യമായ മൂര്‍ച്ചയുള്ള വസ്തു ജോളിക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കൈ കടിച്ചുമുറിച്ചതാണെന്നാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ അത്തരത്തിലുള്ള മുറിവല്ല ജോളിയുടെ കൈയ്യിലുള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും