സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അജ്ഞു ബോബി ജോര്‍ജ് അഴിമതിക്കാരി: ടി.പി ദാസന്‍

വിമെൻ പോയിന്റ് ടീം

അജ്ഞു ബോബി ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി ദാസന്‍. അഞ്ജു പ്രസിഡന്റായിരിക്കെ മൂന്ന് അഴിമതികള്‍ നടത്തിയെന്ന് ദാസന്‍ ആരോപിച്ചു.

യോഗ്യതയില്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ അഞ്ജു നിയമിച്ചു. ഒളിമ്പ്യന്‍ സുരേഷ്ബാബു ഇരുന്ന പദവിയിലാണ് ആ നിയമനംനടന്നത്.

എല്‍.ഡി.എഫ് സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ജോലി നല്‍കി. ഇതും നിയമസനാസൃതമല്ലായിരുന്നു. ഇതിന് പുറമെ കോച്ചുമാരുടെ സ്ഥലം മാറ്റത്തില്‍ വന്‍ അഴിമതി നടന്നെന്നും ദാസന്‍ ആരോപിക്കുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന്റെ മുന്നിലുണ്ട്. അഞ്ജുവിനെ മറയാക്കി നിര്‍ത്തി അഴിമതി നടത്തുകയായിരുന്നെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍ തന്നെ ആരോപിച്ചിരുന്നു.എട്ടു മാസത്തിനിടയില്‍ നാലു തവണ മാത്രമാണ് അഞ്ജു ഭരണ സമിതി യോഗത്തിനെത്തിയത്. മുഴുവന്‍ സമയ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കേണ്ടാതില്ലെന്നാണത്രെ മന്ത്രി അഞ്ജുവിനെ അറിയിച്ചത്.

പുതിയ പ്രസിഡന്റായി ടി.പി ദാസന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പരിഗണനയിലുണ്ട്. ഇതില്‍ ദാസന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു . മുന്‍പരിചയം കണക്കിലെടുത്ത് ദാസനെ നിയമിക്കുമെന്നാണ് സൂചന.

അതേസമയം അഞ്ജു ബോബി ജോര്‍ജ് നേതൃത്വം നല്‍കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിട്ടേക്കുമെന്നാണ് അറിയുന്നത്. നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സര്‍ക്കാര്‍ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ഈ മാസം 22ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും