സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല യുവതീപ്രവേശനം: നിലപാടാവര്‍ത്തിച്ച് സി.പി.ഐ.എം കേന്ദ്ര നേതൃത്വം

വിമെന്‍ പോയിന്‍റ് ടീം

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് വെച്ചു ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ശബരിമല യുവതി പ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സി.പി.ഐ.എം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ രംഗത്തും സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെയാണ് പാര്‍ട്ടി നില്‍ക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ശബരിമല വിധി വിശാലബെഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെയും വിമര്‍ശിക്കുന്നുണ്ട്.

‘ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിക്കളയണമായിരുന്നു.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരജികള്‍ പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബെഞ്ചിനെ നിയമിച്ചത് ചിട്ടവട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘മറ്റു ബെഞ്ചുകളുടെ പരിഗണനയിലുണ്ടായരുന്ന വ്യത്യസ്ത മതങ്ങളിലെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച ഹരജികള്‍ ശബരിമല വിശാലബെഞ്ചിന്റെ കീഴിലാക്കിയത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു. പുനപരിശോധന ഹരജികള്‍ അനുവദിച്ചതിലൂടെ 2018ലെ വിധി നടപ്പിലാക്കാതിരക്കുക മാത്രമല്ല, വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്‌തെന്നും’ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും