സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞങ്ങള്‍ ഇന്ത്യാ വിരുദ്ധയോ പാക്കിസ്താന്‍ അനുകൂലികളോ അല്ലെന്ന് ബ്രിട്ടീഷ് എം.പി ദെബ്ബി എബ്രഹാംസ്

വിമെന്‍ പോയിന്‍റ് ടീം

ഞങ്ങള്‍ ഇന്ത്യാ വിരുദ്ധയോ പാക്കിസ്താന്‍ അനുകൂലികളോ അല്ലെന്ന് ബ്രിട്ടീഷ് എം.പി ദെബ്ബി എബ്രഹാംസ്. തനിക്ക് ജമ്മുകശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതിയെന്നും പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടെ ദെബ്ബി എബ്രഹാംസ് പ്രതികരിച്ചു.

നേരത്തെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എം.പി വിമര്‍ശിച്ചിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച സുഹൃത്തുക്കളേയും കുടുംബങ്ങളേയും കാണാനെത്തിയ ദെബ്ബി എബ്രാഹാംസിനെ ദല്‍ഹി എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയുമുണ്ടായി. എം.പി ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ഇവരെ തിരിച്ചയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.ബ്രിട്ടീഷ് പാര്‍ലമെന്റിലെ എട്ട് എം.പിമാര്‍ക്കൊപ്പമായിരുന്നു ദെബ്ബി പാക്കിസ്താന്‍ സന്ദര്‍ശിച്ചത്. സംഘം പാക് വിദേശമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുമായി കൂടികാഴ്ച്ചയും നടത്തി.

ജമ്മുകശ്മീര്‍ സന്ദര്‍ശനം എന്ന ആവശ്യത്തില്‍ നിന്നും പിറകോട്ട് പോയിട്ടില്ലെന്നും അത് ആവര്‍ത്തിക്കുകയാണെന്നും ദെബ്ബി മാധ്യമങ്ങളോട് പറഞ്ഞു. ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി പാക്കിസ്താന്‍ ഒരു തുറന്ന സമീപനമാണ് സ്വീകരിച്ചതെന്നും അവര്‍ ദെബ്ബി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും