സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന്

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന്. രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതി അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് പട്യാല ഹൗസ്‌ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനവുരി 22-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ കോടതി പുറപ്പെടുവിച്ചിരുന്നു.

അതേസമയം കേസിലെ പ്രതിയായ പവന്‍ ഗുപ്‌തയ്‌ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. നടപടികളുമായി ഇയാൾ കോടതിയെ സമീപിച്ചാൽ ശിക്ഷ നടപ്പാക്കുന്നത് വീണ്ടും വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേസിലെ മറ്റ് മൂന്ന് പേരുടെയും ദയഹർജി രാഷ്‌ട്രപതി നേരത്തെ തള്ളിയിരുന്നു.

കോടതിയുടെ  തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്നും, ശിക്ഷ ഇനിയും വൈകരുതെന്നും നിർഭയയുടെ അമ്മ തൊഴു കൈകളോടെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും